Tuesday 24 January 2012

വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ് ബ്ലോഗ്ഗ്





ബ്ലോഗിന്റെ പേര് : വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്

മോട്ടോ :തമസോമാ ജ്യൊതിർ ഗമയ


ലിങ്ക്: http://cherapuramups.blogspot.com


പ്രിയപ്പെട്ട സാർ,
 ഞങ്ങൾ ബ്ലോഗ് തുടങ്ങിയത് 2011 ജൂൺ 8 നാണ്.ഞങ്ങളുടെ സ്കൂളിൽകമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ കുറവാണ്.നെറ്റ് കണക്ഷനുമില്ല. സ്മാർട്ട്റൂമും കമ്പ്യൂട്ടറുകളുമുണ്ട്. ഇപ്പോൾ ഫോൺ ഉപയോഗിച്ച് ജി.പി.ആർ എസ്.കണക്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.വീഡിയോ അപ് ലോഡ് ചെയ്യാൻ മാത്രംവീട്ടിലെ ബ്രോഡ് ബാൻഡ് ഉപയോഗിക്കും.വിദ്യാരംഗം ആണ്.ബ്ലോഗിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം കുട്ടികളുടെചില കവിതകൾ എടുത്ത് ട്യൂൺ ചെയ്ത് കുട്ടികളെ കൊണ്ടു തന്നെ ആലാപനംചെയ്യിച്ച് റെക്കോഡ് ചെയ്തിരുന്നു. അതു പിന്നീട് ചിത്രങ്ങൾ ഒക്കെ ചേർത്ത്ചെറിയ വീഡിയോ തയ്യാറാക്കി. അവയൊക്കെ സ്മാർട്ട് റൂമിൽ വെച്ച് കുട്ടികൾക്ക്കാണിച്ച് കൊടുത്തു. പിന്നെ ചിലരൊക്കെ കവിതകൾ തന്നുകൊണ്ടിരുന്നു.അവയൊന്നും പ്രസിദ്ധീകരിക്കാൻമാർഗ്ഗമുണ്ടായിരുന്നില്ല.കയ്യെഴുത്ത് മാസിക എന്നതു വലിയഅദ്ധ്വാനമുള്ളതാണല്ലോ.അതിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നത് വളരെപരിമിതമായ രചനകൾ മാത്രമാണ്.അങ്ങനെയാണ് ബ്ലോഗിന്റെ കാര്യംചിന്തിക്കുന്നതും തുടങ്ങാൻ തീരുമാനിക്കുന്നതും. തുടക്കത്തിൽവിദ്യാരംഗത്തിന്റെ ചുമതലയുള്ള അധ്യാപകർ മാത്രമായിരുന്നു ഈ കാര്യംഅറിഞ്ഞിരുന്നത്.ഇപ്പോൾ എല്ലാവരും നല്ല താല്പര്യം കാണിക്കുന്നുണ്ട്.മലയാളംപഠിപ്പിക്കുന്ന ഞങ്ങൾ മൂന്ന് പേർക്കാണ് ചുമതല.തുടക്കത്തിൽ മൂന്ന് രചനകൾവീഡിയോ തയ്യാറാക്കിയവ പോസ്റ്റ് ചെയ്ത് കുട്ടികളെ കാണിച്ചപ്പോൾസ്ര്യുഷ്ടികളുടെ ഒഴുക്കായിരുന്നു. അവയിൽ കൊള്ളാവുന്നവ തിരഞ്ഞെടുക്കുന്നത്കുട്ടികളുടെ ഒരു സമിതിയാണ്. ബാക്കി വരുന്നവ തിരിച്ചു കൊടുക്കും. അവരെനിരാശരാക്കാതെ കൂടുതൽ വായിക്കാനും വീണ്ടും എഴുതാനും നിർദ്ദേശിക്കും.
ബ്ലോഗറുടെ പേര് : എഡിറ്റർ

ബ്ലോഗറുടെ ഈമെയിൽ, ഫോൺ: manimaster4@gmail.com,  9947880348

==========================================================

1 comment:

  1. സർ ,
    ഇന്ന് ഈ സൈറ്റ് സന്ദർശിക്കാൻ ഇടയായി. ഇക്കഴിഞ്ഞ കുറെ കാലമായി, വരും തലമുറയെ പറ്റി, അവരുടെ മാറി വരുന്ന പ്രവണതകളെ കുറിച്ച് മനസിൽ ഉണ്ടായിരുന്ന ചെറുതല്ലാത്ത പല തരം അസ്വസ്ഥകൾക്ക് ഒരു വലിയ പരിധി വരെ ആശ്വാസം നൽകാൻ അവിടെ കണ്ട കുരുന്നു പ്രതിഭകൾക്ക് കഴിഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണിലും മനസിലും എല്ലാം ഇപ്പോഴും മഴയും പുഴയും മഴവില്ലും തുമ്പികളും ഒക്കെയുള്ള ഭാവനാപൂർണവും നിഷ്കളങ്കവുമായ ലോകം നില നില്ക്കുന്നു എന്നത് കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്. ഇന്നത്തെ കുട്ടികൾ ജനിച്ചു വീഴുമ്പോഴെ കിട്ടുന്ന, പ്രായത്തിനു നിരക്കാത്ത അറിവുകൾ അവരെ കുട്ടികൾ അല്ലാതാക്കുന്നുണ്ട്. അങ്ങിനെയുള്ള പ്രവണതകളിൽ നിന്ന് അവരെ മാറ്റി നിർത്തി അവരുടെ കഴിവുകളെ നേരായ ദിശയിലേക്ക്, എന്നാൽ കാലത്തിനു യോജിച്ച വിധത്തിൽ പരിഷ്കൃതമായി തന്നെ ഒട്ടും പുറകോട്ടു പോകാതെയും മാതൃകാപരമായി മുൻപോട്ടു കൊണ്ട് പോകുന്നതിലേക്കായി തുടങ്ങിയ ഈ സംരഭം നിശ്ചയമായും മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്. പൂമൊട്ടുകളാ യിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളെ ആരെയും ആകർഷിക്കുന്ന പുഷ്പങ്ങളാക്കി മാറ്റി അവരുടെ പ്രായത്തിനു ചേരാത്ത കാര്യങ്ങൾ കലകൾ എന്ന പേരിൽ ചെയ്യിച്ച് കയ്യടിയും ആവശ്യത്തിൽ കവിഞ്ഞ പ്രദർശനാത്മകതയും സൃഷ്ടിക്കു ന്നതിലാണ് ഇന്നുള്ള എല്ലാ മാധ്യമങ്ങളും ശ്രമിക്കുന്നത്.ചെറിയ വായിലേ വലിയ വർത്തമാനം പറയിപ്പിച്ചും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചും സമൂഹം അവരെ കുട്ടികൾ അല്ലാതാക്കുന്നു. അത് കൊണ്ട് തന്നെ കുട്ടികളുടെ കുട്ടിത്തം ഇന്ന് കാണാക്കനി യാകുന്നു. കുട്ടിക്കാലം കഴിഞ്ഞു മാത്രമേ കുട്ടികൾ വലുതാകാവൂ. അല്ലെങ്കിൽ അവരുടെ ചിന്തകൾ വികലമാകും എന്നത് ഉറപ്പ്. ഇവിടെയാണ്‌ സാറിനെ പോലുള്ളവർ നടത്തുന്ന ഈ സംരംഭത്തിന്റെ പ്രസക്തി. നിങ്ങളുടെ അധ്വാനത്തിൽ അടങ്ങിയിരിക്കുന്ന നന്മയുടെ ആഴം എത്രയെന്നു അളക്കാൻ കഴിയാത്തതാണ്. അത് സ്വാധീനിക്കുന്നത് നാളെയുടെ വാഗ്ദാനങ്ങളെയാണ് . ഈ യത്നം എന്നെന്നും തുടർന്ന് പോകണമേ എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.
    എല്ലാ കൊച്ചു മിടുക്കികൾക്കും മിടുക്കന്മാർക്കും പ്രത്യകം അഭിനന്ദനങ്ങൾ. നന്മ വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്

    സ്നേഹപൂർവ്വം

    ഗിരിജ നവനീത്
    സ്കൂൾ അധ്യാപിക, ഷാർജ
    ബ്ലോഗ്‌: (http://girija-navaneetham.blogspot.ae/)

    ReplyDelete