Tuesday 17 January 2012

നെല്ലിക്ക ബ്ലോഗ്


ബ്ലോഗിന്റെ പേര് : നെല്ലിക്ക
മോട്ടോ : മുതലാളിത്തം പ്രലോഭനങ്ങളുടെ പരസ്യവല നെയ്യുമ്പോള്‍

ലിങ്ക് : www.faisalbavap.blogspot.com





സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ലോകത്ത്‌ വ്യാപിച്ചതോടെ നമുക്ക് മുന്നില്‍ കൂടുതല്‍ സാധ്യതകളും തുറക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ മാന്യമായ രാതിയില്‍ ഈ വലിയ സാങ്കേതിക വിദ്യയെ നാം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന സംശയം കൂടുകയാണ് എഡിറ്റര്‍ ഇല്ലാത്ത ബ്ലോഗ്‌ ലോകത്ത്‌ സത്യം തുറന്നു പറയുവാനും നിഷ്കളങ്കമായി എഴുതുവാനും ഉള്ള ഈ മേഖലയെ അതിന്റെ സംശുദ്ധിയോടെ നില നിര്‍ത്തേണ്ടത് സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്‌. കാരണം വരും തലമുറ ഈ സാങ്കേതിക വിദ്യയെ ഇതില്‍ കൂടുതല്‍ ആശ്രയിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. അതിനാല്‍ ഇത്തരം ബ്ലോഗ്‌ കൂട്ടായ്മകള്‍ നിലനില്‍ക്കണം. രാഷ്ട്രീയ സാംസ്കാരിക പാരിസ്ഥിതിക ബോധം ഉള്‍കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും നന്മയെ സ്വീകരിക്കുവാനും, തിന്മയെ തിരിച്ചറിയുവാനും അവനവന് ചെയ്യാന്‍ കഴിയുന്നത്ര കാര്യങ്ങള്‍ ബ്ലോഗ്‌ വഴി ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് ഞാനും ബ്ലോഗ്‌ രംഗത്തേക്ക്‌ കടന്നു വന്നത്. പുതിയ സാങ്കേതിക വിദ്യയെ ഏറ്റവും പോസറ്റീവായ രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാന് എന്റെ ഓരോ ബ്ലോഗ്‌ എഴുത്തും. 

ബ്ലോഗറുടെ പേര്: ഫൈസല്‍ ബാവ

ബ്ലോഗറുടെ ഈമെയിൽ, ഫോൺ: faisalbava75@gmail.com, 00971 55 4316860

No comments:

Post a Comment