Saturday, 14 January 2012
വാൾ പയറ്റ് ബ്ലോഗ്
ബ്ലോഗിന്റെ പേര് : വാൾ പയറ്റ്
മോട്ടോ : “തൂലിക വാളായ് മാറുമ്പോൾ..”
ലിങ്ക് : http://bcpkannur.blogspot.com/
മുൻപ് മെയിലായും ഫേസ്ബുക്കിലും എഴുതിയ ചില “അര ലേഖന”ങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കാം എന്ന് വിചാരിച്ചായിരുന്നു ബ്ലോഗ് തുടങ്ങിയത്.. പലരും ഈ വിഷയം പറയുകയും ചെയ്തു.. ബ്ലോഗ് തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ എങ്കിലും, എങ്ങനെയാണെന്നറിയില്ല തെരക്കേടില്ലാത്ത വിസിറ്റേഴ്സ് ഉണ്ട്.. മതപരം, രാഷ്ട്രീയം, പ്രതികരണം, അനുഭവം എന്നീ മേഖലകളിലൊക്കെ കൈവെക്കാൻ ശ്രമിച്ചിട്ടുണ്ട്.. (കൈയ്യൊടിഞ്ഞ് കിടപ്പിലായിട്ടുണ്ട് എന്നും പറയാം). പലപ്പോഴും ബ്ലോഗ് പോസ്റ്റുകൾക്ക് മറുപടിയായി ചുട്ട തെറിയിൽ കാച്ചിയെടുത്ത “സാധന”ങ്ങൾ വരെ കിട്ടിയിട്ടുണ്ട് എങ്കിലും സ്വന്തം വീക്ഷണം പറയാനുള്ളത് തന്നെയാണ് ബ്ലോഗ് എന്ന് ഉറച്ചു വിശ്വസിച്ച് കൊണ്ടു മുന്നേറുന്നു.. “മ” ഗ്രൂപ്പിലൂടെയും മറ്റു ഗ്രൂപ്പുകളിലൂടെയുമാണ് വായനക്കാർ വരുന്നത് എന്ന് കരുതുന്നു.. എഴുതാനുള്ള കഴിവൊന്നുമില്ലെങ്കിലും സ്കൂളിൽ നിന്ന് ഉപന്യാസങ്ങൾക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ നോക്കി സായൂജ്യമടയുന്നു.. ;) .
ബ്ലോഗറുടെ പേര് : അബ്ദുല്ലാ ബാസിൽ .സി.പി
ബ്ലോഗറുടെ ഈമെയിൽ : basilcpknr@gmail.com
==========================================================
Subscribe to:
Post Comments (Atom)
nice
ReplyDeleteതാങ്കൂ... താങ്ക്യൂ ടോംസ്..
Delete