Friday 20 January 2012

ശംസിസ്വനം ബ്ലോഗ്



ബ്ലോഗിന്റെ പേര് : ശംസിസ്വനം 


മോട്ടോ: ഒത്തിരി സ്വരങ്ങള്‍ക്കിടയില്‍  ഒരു നേര്‍ത്ത സ്വനമായെങ്കിലും..


ബ്ലോഗ്‌ ലിങ്ക് : www.shamsiswanam.blogspot.com

4. അനുവാചകന്റെ മനസ്സില്‍ അനുഭൂതിയുണ്ടാക്കുന്നതാണ് സാഹിത്യമെങ്കില്‍ അതെനിക്കറിയില്ല. ജനങ്ങള്‍ക്കിഷ്ടമുള്ളത് പറയുക എന്നതാണ് ജനപ്രിയ ബ്ലോഗ്ഗറുടെ മാനദണ്ഡമെങ്കില്‍ ഞാന്‍ ജനപ്രിയനുമല്ല. പിന്നെ എന്തു കോപ്പാണെടെ താന്‍ എഴുതുന്നത് എന്ന് ചോദിച്ചാല്
മനസ്സില്‍ തോന്നുന്നത് എന്നാണുത്തരം. പേന കൊണ്ട് നിന്നെ (എഴുതാന്‍) പഠിപ്പിച്ച നിന്‍റെ നാഥന്‍ അത്യുദാരനാകുന്നു എന്ന വിശുദ്ധ വാക്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് ഈ എഴുത്തില്‍ ഞാന്‍ എന്‍റെ ഒരു മേന്മയും അവകാശപ്പെടുന്നില്ല. എഴുതുന്നവന്‍ കൂടുതല്‍ വിനയമുള്ളവനാകണം, എഴുത്തിനേക്കാള്‍ കൂടുതല്‍ വായനയുള്ളവനാകണം എന്ന് സ്വന്തത്തെ തന്നെ നിരന്തരം ഉപദേശിച്ചു കൊണ്ടിരിക്കുന്നു (മറ്റാരെയും ഉപദേശിക്കാനുള്ള അര്‍ഹത എനിക്കില്ല എന്ന് മനസ്സിലാക്കുന്നത് കൊണ്ട് മാത്രം)  
പുലിയെന്നും എലിയെന്നുമുള്ള വകതിരിവുകളില്ലാതെ എല്ലാ തരം ബ്ലോഗുകളും സമയം പോലെ വായിക്കും. പലപ്പോഴും സോ കോള്‍ഡ്‌ എലികളില്‍ നിന്നാണ് കൂടുതല്‍ പഠിക്കാനുള്ളത് എന്ന് കണ്ടെത്തിയ സത്യം. സംവദിക്കുന്ന വിഷയവുമായി പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അപവാദങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകാം. അത് കൊണ്ട് തന്നെ ബ്ലോഗ്ഗര്‍മാര്‍ എന്ന തലക്കനമില്ലാത്ത (ബ്ലോഗ്ഗര്മാരല്ലാത്ത) ഒത്തിരി സുഹൃത്തുക്കളുടെ വിമര്‍ശനങ്ങളാണെന്റെ തൂലികയുടെ ചാലക ശക്തി. എന്റെ പോസ്റ്റുകളെ എന്താണെന്ന് നിര്‍വചിക്കാനുള്ള പൂര്‍ണ അവകാശം ഞാന്‍ വായനക്കാര്‍ക്ക് നല്‍കുന്നു. കാരണം നര്‍മം എന്ന ലേബലില്‍ എഴുതുന്ന പലതും എന്നെ കരയിച്ചിട്ടുണ്ട്. പലരുടെയും 'അനുഭവങ്ങള്‍' വായിച്ച് ഞാന്‍ എന്നെ തന്നെ തപ്പി നോക്കിയിട്ടുണ്ട്. ഈ ലോകത്ത്‌ തന്നെയല്ലേ ഞാന്‍ ജീവിക്കുന്നത്..ചൊവ്വാ ഗ്രഹത്തിലൊന്നുമല്ലല്ലോ എന്നുറപ്പു വരുത്താന്‍. അത് പോലും എന്റെ ഭാവനാ ശൂന്യതയായി കാണാനാണ് എനിക്കിഷ്ടം. ആരുടെയെങ്കിലും ജീവിതത്തെ സ്വാധീനിക്കുമ്പോഴാണ് എഴുത്ത് സാര്‍ഥകമാകുന്നത്. കിട്ടിയ കമെന്റുകളിലോ എഴുതിക്കൂട്ടിയ പോസ്റ്റുകളിലോ അല്ല സംതൃപ്തി എന്ന് വിശ്വസിക്കുന്നത് കൊണ്ട് അതിനു വേണ്ടി എഴുതാറുമില്ല. ഒരാളുടെയെങ്കിലും ജീവിതത്തില്‍ സ്വാധീനിക്കാന്‍ എന്‍റെ എഴുത്ത് കൊണ്ട് കഴിഞ്ഞാല്‍ ഞാന്‍ പറയും അല്‍ഹംദുലില്ലാഹ്..!    

ബ്ലോഗറുടെ പേര്: shamzi






Email, Phone : shamzi99@gmail.com  mob: +971 55 85 41 800 (Dubai)




====================================================

3 comments:

  1. "പുലിയെന്നും എലിയെന്നുമുള്ള വകതിരിവുകളില്ലാതെ എല്ലാ തരം ബ്ലോഗുകളും സമയം പോലെ വായിക്കും"

    അതേ, പുലികളിൽ നിന്നും മാത്രമല്ല, എലികളിൽ നിന്നും പലതും പഠിക്കാനുണ്ടാകും! ആശംസകൾ!

    ReplyDelete
  2. "പുലിയെന്നും എലിയെന്നുമുള്ള വകതിരിവുകളില്ലാതെ എല്ലാ തരം ബ്ലോഗുകളും സമയം പോലെ വായിക്കും"

    അതേ, പുലികളിൽ നിന്നും മാത്രമല്ല, എലികളിൽ നിന്നും പലതും പഠിക്കാനുണ്ടാകും! ആശംസകൾ!

    ReplyDelete
  3. പുലിയാരാണാവൊ??

    ReplyDelete