Tuesday 10 January 2012

പത്രക്കാരൻ ബ്ലോഗ്






ബ്ലോഗിന്റെ പേര് : പത്രക്കാരന്‍


മോട്ടോ : മലയാളം മറക്കാത്ത എല്ലാ മലയാളികള്‍കും സ്വാഗതം

ലിങ്ക് : http://www.pathrakkaaran.blogspot.com/


എന്റെ ബ്ലോഗ്‌ പുസ്തകമാക്കപെട്ടിട്ടില്ല...
ഞാന്‍ പോസ്റ്റ്‌ ഇടാതിരുന്നാല്‍ അത് ബൂലോകമാകെ ചര്‍ച്ച ചെയ്യപെടുകയോ അതിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുകയോ ഉണ്ടായിട്ടില്ല...
എന്റെ ബ്ലോഗിന് അവാര്‍ഡ്‌ കിട്ടുകയോ എന്റെ കാര്‍ട്ടൂണ്‍ വരക്കപെടുകയോ ഞാന്‍ ഒരു വിഷയത്തില്‍ പോസ്റ്റ്‌ ഇടാത്തത്തിനു തെറി കേള്‍ക്കുകയോ ഉണ്ടായിട്ടില്ല...
എന്റെ രചനകള്‍ ബ്ലോഗനയില്‍ വന്നിട്ടില്ല...
ഞാന്‍ സ്വന്തമായി ഡൊമൈന്‍ വാങ്ങി പേരിലെ ബ്ലോഗ്‌സ്പോട്ട് എന്ന വാല് എടുത്തുകളഞ്ഞിട്ടില്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറില്ല...
ഫേസ് ബുക്കിലോ ഗ്രൂപ്പുകളിലോ  എന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപെടാറില്ല...
സ്വന്തം ബ്ലോഗിലേക്ക് ആളെകൂട്ടാന്‍ വേണ്ടി ആരും എന്റെ ബ്ലോഗില്‍ കമന്റുകള്‍ ഇടാറില്ല...
എന്റെ ബ്ലോഗില്‍ കമന്റെഴുതി കമന്റെഴുതി ആരും ബ്ലോഗ്ഗെര്മാരായിട്ടില്ല...
ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ വായനക്കാര്‍ എന്നോട് ആവശ്യപെടാറില്ല...
എന്റെ ആരാധകര്‍ എനിക്ക് ഇ മെയില്‍ അയക്കാറില്ല...
എന്നെ പുലി എന്നാരും വിശേഷിപ്പിച്ചിട്ടില്ല...
അഗ്രിഗേറ്ററുകള്‍ എനിക്ക് പ്രത്യേക പരിഗണന തരാറില്ല... 
ഞാന്‍ ഇതുവരെ ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്തിട്ടില്ല...
എനിക്ക് ബ്ലോഗ്ഗര്‍ സുഹൃത്തുക്കളോ ഫാന്‍സ്‌ അസോസിയേഷനോ ഇല്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറുമില്ല...

ഇനി നിങ്ങള്‍ പറയൂ ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണോ ? ? ?

ബ്ലോഗറുടെ പേര് : ജിതിൻ 

ഈമെയിൽ, ഫോൺ : jithinc1988@gmail.com +919946451944

=============================================================

11 comments:

  1. discription adipoly

    ReplyDelete
  2. ഇനി പറയാം.. ഇതൊന്നുമില്ലെങ്കിലും താങ്കളൊരു സൂപ്പർ ബ്ലോഗറാണ്... :)

    ReplyDelete
  3. ഇത് ബെര്‍ലിച്ച്ചയനിട്ടു പണിതതല്ലേ?

    ReplyDelete
  4. പത്രക്കാരന്‍ ജിതിന്‍മോനെ... above mentioned കാര്യങ്ങള്‍ പലതും സത്യമാവില്ല.. നിന്നെ പറ്റി ചര്‍ച്ച ചെയ്യാനും ചിലരെങ്കിലും ഉണ്ടാവും.. അത് നീയറിയുന്നുണ്ടാവില്ല എന്നതാണ് സത്യം...

    പിന്നെ നിന്നെ ആദ്യമായി ഞാന്‍ കാണുന്നത് തിരൂര്‍ ബ്ലോഗ്ഗര്‍ മീറ്റില്‍ വെച്ചാണ്... കണ്ണൂര്‍ മീറ്റിലും നമ്മള്‍ കണ്ടു എന്നാണു എന്റെ ഓര്‍മ്മ... എന്തായാലും വരികള്‍ക്കിടയില്‍ തിരുകി വെച്ച ഹാസ്യം ഇഷ്ടമായി....

    ഇങ്ങളും ഒരു ബ്ലോഗ്ഗര്‍ തന്നെ.. സംശയം വേണ്ട ചങ്ങായി.... :)

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  5. ഒന്നും സ്വന്തമായി ഇല്ലെങ്കിലും ഒരു മെയില്‍ ഐടിയും ഒരു ബ്ലോഗും സ്വന്തമായി ഉണ്ടല്ലോ.പോരാത്തതിന് പത്രക്കാരന്‍ എന്ന നല്ലൊരു പേരും!
    അത് മതി.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  6. സഖാവിന്‍റെ ചില ആര്‍ട്ടിക്കിള്‍ ഞാന്‍ വായിച്ചു കൊള്ളാം താങ്കളുടെ പുതിയ ലേഖനങ്ങല്‍കുവേണ്ടി കാത്തിരിക്കുന്നു

    ReplyDelete
  7. സഖാവിന്‍റെ ചില ആര്‍ട്ടിക്കിള്‍ ഞാന്‍ വായിച്ചു കൊള്ളാം താങ്കളുടെ പുതിയ ലേഖനങ്ങല്‍കുവേണ്ടി കാത്തിരിക്കുന്നു

    ReplyDelete
  8. മോനെ ജിതിൻ നീ വെറും പുലിയല്ലെടാ പുപ്പുലിയാ.. പുപ്പുലി നിന്നെ ഞാൻ അങ്ങനെയേ വിശേഷിപ്പിക്കു , ഒരു പാട് ആശയങ്ങൾ ധീരമായി ബ്ലോഗർമാരിൽ എത്തിക്കാൻ നിനക്ക് കഴിയും, നീ നല്ലൊരു എഴുത്തുകാരനാണ് ഇനിയും നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ധീരമായി അവതരിപ്പിക്കൂ സാമൂഹിക അനാചാരങ്ങൾക്കും മതങ്ങൾക്കും,രാഷ്ട്രീയത്തിനുമതീതമായി..മനുഷ്യത്വത്തിനു ഊന്നൽ നൽകി ..

    ഭാവുകങ്ങളോടെ..

    സജീഷ് (കറുത്ത പകൽ )

    പെരിന്തൽമണ്ണ


    ReplyDelete
  9. best wishes bosssss,,,,,,,,,,,,,,,,,,,,,,,,

    ReplyDelete