Sunday, 8 January 2012

ബ്ലോഗർമാരേ, ലോകം കേൾക്കട്ടെ നിങ്ങളുടെ ശബ്ദം


മലയാളത്തിൽ ഒട്ടേറെ ബ്ലോഗർമാരുണ്ട്. പലരും പല വിഷയങ്ങളിൽ തങ്ങളുടെ വീക്ഷണങ്ങൾ പങ്കു വെക്കുന്നു. പലപ്പോഴും എല്ലാ ബ്ലോഗുകളും പരിചയപ്പെടാൻ എല്ലാവർക്കും കഴിഞ്ഞു കൊള്ളണാമെന്നില്ല. മാത്രമല്ല, എല്ലാ ബ്ലോഗുകളേയും പരിചയപ്പെടുത്താനുള്ള ഒരു സംരംഭവും അറിവിലില്ല. അഗിഗേറ്ററുകളിലൂടെയാണ് പലരും പല ബ്ലോഗുകളെയും കണ്ടെത്തുന്നത്. എന്നാൽ എല്ലാ ബ്ലോഗുകളെയും പരിചയപ്പെടുത്താനുള്ള ഒരു വേദിയാണിത്.

താങ്കളുടെ ബ്ലോഗും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ കാണുന്ന ഫോർമാറ്റിൽ blogparichayam@gmail.com ലേക്ക് മെയിൽ അയക്കുക:

============================
1. ബ്ലോഗിന്റെ പേര് (ഉദാ : ബ്ലോഗ്പരിചയം)


2. മോട്ടോ (ഉദാ : ലോകം കേൾക്കട്ടെ നിങ്ങളുടെ ശബ്ദം)


3. ലിങ്ക് (ഉദാ : www.blogparichayam.blogspot.com)


4. ബ്ലോഗിനെ കുറിച്ചുള്ള ഡിസ്ക്രിപ്ഷൻ (വളരെ ചെറുതാകരുത്, ഒരു ബ്ലോഗ് പോസ്റ്റിന്റെ വലിപ്പമെങ്കിലും വേണം)


5. ബ്ലോഗിന്റെ ലോഗോ


6. ബ്ലോഗറുടെ പേര്


7 . ബ്ലോഗറുടെ ഈമെയിൽ, ഫോൺ
=============================

ഈ ഫോർമാറ്റിൽ നിങ്ങളുടെ ബ്ലോഗിനെ പരിചയപ്പെടുത്തി ടൈപ് ചെയ്ത്, blogparichayam@gmail.com ലേക്ക് അയക്കുക. ഓരോ ബ്ലോഗ് പരിചയവും ഓരോ പോസ്റ്റിന്റെ രൂപത്തിൽ പബ്ലിഷ് ചെയ്യുകയും ആ ലിങ്ക് പ്രചരിപ്പിക്കാവുന്നതും ആണ്. രെജിസ്റ്റർ ചെയ്ത് കഴിഞ്ഞവർക്ക് തങ്ങളുടെ ബ്ലോഗിനെ പരിചയപ്പെടുത്തുന്ന ലിങ്കിലെക്കുള്ള ഒരു HTML വിഡ്ജറ്റ് കോഡ് തരുന്നതും അത് ബ്ലോഗിലിടേണ്ടതുമാണ്.
മറ്റു ബ്ലോഗർമാർക്കും ഈ വിവരം എത്തിക്കുക.

20 comments:

 1. നല്ല സംരംഭമാണ്.

  ReplyDelete
 2. നല്ല സംരംഭം അണിയറപ്രവര്‍ത്തകര്‍ക്ക് ഒരായിരംഅഭിനന്ദനങ്ങള്‍ മഹ് മൂദ്‌ ഓടക്കല്‍

  ReplyDelete
 3. Very intelligent decision !! thanx !

  ReplyDelete
 4. ഈ സംഭവം കലക്കിട്ടോ മച്ചൂ.........:)

  ReplyDelete
 5. വളരെ നല്ല ആശയം തന്നെ....
  ബ്ലോഗുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇങ്ങനെയൊരു സൈറ്റ് ആവശ്യമാണ്‌... ,...

  എന്നാല്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ കിടക്കട്ടെ എന്റെ വക'.... ബ്ലോഗുകളെ സ്വയം പരിചയപ്പെടുത്തുന്നതിലുപരി മറ്റൊരാളുടെ അവലോകനം ആവും നല്ലത്... (രണ്ടും ആവാം... ഉചിതം പോലെ..).. മാധ്യമം വാരികയിലെ "ബ്ലോഗ്‌ സ്കാന്‍ " പോലെ ഒരാള്‍ കൈകാര്യം ചെയ്യുന്നതാവും നല്ലത്.. അതായത് ഇവിടെ പരിചയപ്പെടുത്തുന്ന ബ്ലോഗുകളെ കുറിച്ച് എഡിറ്റോറിയല്‍ ബോര്‍ഡ്‌ തയ്യാറാക്കുന്ന ഒരു ചെറിയ അവലോകനം. അയാളുടെ ബ്ലോഗിനെ കുറിച്ച് , എഴുത്ത് ശൈലികളെ കുറിച്ച്, പോസ്റ്റുകളില്‍ കാണുന്ന പ്രത്യേകതകള്‍ , ആ ബ്ലോഗിലെ മികച്ച പോസ്റ്റുകളെ കണ്ടെത്തല്‍ അങ്ങനെ അങ്ങനെ...

  ഓര്‍ക്കുക..
  അതല്പ്പം ഉത്തരവാദിത്വം ഉള്ള പണിയാണ്.. "ഇരിപ്പിടം" ഇപ്പോള്‍ ചെയ്യും പോലെ ഇരുത്തം വന്ന എഡിറ്റോറിയല്‍ ബോര്‍ഡിനെ കണ്ടെത്തുക ഇതിലേക്കായി... തുടങ്ങിയ ആവേശം തുടര്‍ന്നും വേണം എന്ന് ഓര്‍മ്മിപ്പിക്കുന്നു...
  എല്ലാ വിധ ആശംസകളും നേരുന്നു..
  ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ ,..

  പ്രാര്‍ത്ഥനകളോടെ....

  സന്ദീപ്‌

  ReplyDelete
  Replies
  1. Sandeep.A.K യുടെ ഈ ആശയത്തോട് ഞാന്‍ യോജിക്കുന്നു

   Delete
 6. വളരെ നല്ല ആശയം

  ReplyDelete
 7. Yes, Keep Going.
  http://myblogmylist1.blogspot.com/

  ReplyDelete
 8. വളരെ നല്ല ആശയം..ഈ സംരഭത്തിനു ആശംസകള്‍..

  ReplyDelete
 9. മലയാളം ബ്ലോഗു പരിചയത്തിലെ എല്ലാ അണിയറ ശില്‍പ്പികള്‍ക്കും,
  സ്നേഹവന്ദനം
  തികച്ചും യാദൃച്ചികമായിട്ടാണ് ഇവിടെ എത്തിയത്. അനില്‍കുമാര്‍ സി പി യുടെ ബ്ലോഗിലൂടെ. നല്ല ഒരു സംരഭം തന്നെ, പക്ഷെ നിരവധി മലയാളം ബ്ലോഗേര്‍സ് ഇനിയും ഇതെപ്പറ്റി അറിഞ്ഞിട്ടില്ലന്നു തോന്നുന്നു, ഒരു നല്ല പ്രൊമോഷന്‍ വര്‍ക്ക് ഇവിടെ നടത്തേണ്ടതുണ്ടെന്നും തോന്നുന്നു, സന്ദീപ്‌ എ കെ യുടെ അഭിപ്രായത്തോട് യോജിക്കുന്നു.
  നന്ദി നമസ്കാരം
  എല്ലാ ആശംസകളും നേരുന്നു.
  ഈ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നു
  ഫോര്‍മാറ്റ് മെയിലില്‍ അയക്കുന്നു
  സസ്നേഹം വിനീത വിധയന്‍
  ഫിലിപ്പ് ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete