ഒരു പാവം കോട്ടയം അച്ചായന്‍
റബ്ബറും, കായലും, അക്ഷരങ്ങളും മാത്രമല്ല അക്കേഷ്യയും, ഇത്തിള്‍ക്കണ്ണിയും, ആഫ്രിക്കന്‍ പായലും ഉള്ള കോട്ടയത്തു ജനിച്ചു വളര്‍ന്നവന്‍.
ഒരു പാവം കോട്ടയം അച്ചായന്‍, ജനനം 1976 ല്‍, റബ്ബര്‍ പട്ടണമായ കോട്ടയത്തിന്റെ പ്രാന്ത പ്രദേശമായ നാട്ടകത്ത്. അക്കരപ്പച്ച തേടി അറബ് എമിറാത്തില്‍ വന്നുപെട്ടു, തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി എന്റെ ഗ്രാമം കൊതിക്കുന്നില്ലാത്തതിനാല്‍ ഇവിടെ തുടരുന്നു. എഴുത്തുകാരനൊന്നുമല്ല,പ്രവാസത് തിന്റെ ഏകാന്തതകള്‍ക്കും പരക്കമ്പാച്ചിലുകള്‍ക്കും ഇടയില്‍ വീണുകിട്ടുന്ന അല്‍പസമയം എന്റെ പ്രതികരണങ്ങള്‍ ഉറക്കെ വിളിച്ച് പറയുവാനാകത്തതിനാല്‍ സൈബര്‍സ്പേസില്‍ പകര്‍ത്തിവച്ച് ആശ്വസിക്കുന്നു.
പ്രബലരായ മാധ്യമങ്ങള്‍ പലപ്പോഴും തിരസ്കരിക്കുകയോ തമസ്കരിക്കുകയോ ചെയ്യുന്ന വിഷയങ്ങളില്‍ പ്രതികരിക്കുവാന്‍, തിരസ്കൃതന്റെയും നിരാശ്രയരുടെയും ഭാഗത്ത് പക്ഷം ചേര്‍ന്നു സംസാരിക്കുവാന്‍ താല്‍പര്യം. ദൈവ വിശ്വാസിയാണ് എന്നാല്‍ മതനേതാക്കളെ വിശ്വാസമില്ല-ആള്‍ദൈവങ്ങളെയും. വേലി തന്നെ വിളവ് തിന്നുന്നതില്‍ ഏറ്റവും അമര്‍ഷം,ഹൃദയപക്ഷ പ്രത്യയശാസ്ത്രത്തോട് അല്‍പം മമത കൂടുതല്‍, എങ്കിലും കൊടികള്‍ക്കതീതമായ വിപുലമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യമായ പല ബന്ധനങ്ങളും പ്രതികരണങ്ങളുടെ രൂക്ഷതയും ഉപയോഗിക്കുന്ന ഭാഷയും മയപ്പെടുത്തുവാന്‍ പലപ്പോഴും നിബന്ധിതനാക്കാറുണ്ട്.
ഏറ്റവുമധികം വായനക്കാരെ കിട്ടിയത് 2010 ഡിസമ്പറില്‍ എഴുതിയ കഞ്ചിക്കോട് വരാന്‍ പോകുന്ന കോച്ച് ഫാക്ടറി സ്വകാര്യമേഘലക്കു തീറെഴുതാന്‍ മന്ത്രി അഹമ്മദും കൂട്ടരും നടത്തുന്ന അണിയറക്കളികള്‍ വിളിച്ചു പറഞ്ഞ "വന്‍കിട സ്വകാര്യ പങ്കാളിത്തം വേണമെന്ന് എന്താണിത്ര നിര്‍ബന്ധം?" എന്ന പോസ്റ്റിനും കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഏഷ്യാനെറ്റ് നടത്തിയ ഒരു കപടനാടകത്തിനെതിരെ പ്രതികരിച്ച "തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍" എന്ന പോസ്റ്റിനും മുല്ലപ്പെരിയാര്‍ സമരം ഒറ്റുകൊടുക്കുന്നതില്‍ മനോരമയുടെയും മറ്റു ചില നേതാക്കളുടെയും താല്‍പര്യം തുറന്നു കാട്ടിയ "ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ" എന്ന പോസ്റ്റിനും.
എഴുതിയ്ട്ട് പോസ്റ്റ്ചെയ്യും മുന്‍പ് തന്നെ എന്റെ പ്രതികരണത്തിനു പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ പോസ്റ്റ് ചെയ്യാതിരുന്നതും പോസ്റ്റ്ചെയ്തിട്ട് ഉടനെ ഡിലീറ്റ് ചെയ്തതുമായ വിഷയങ്ങള്‍ ധാരാളം.
ബ്ലോഗറുടെ പേര് : അനില്‍ ഫിലിപ്പ് (തോമാ)
==========================================================
@ അചായൻസ്.കോം ??? ഹഹ
ReplyDelete