നമസ്കാരം
പ്രവാസ ജീവിതത്തിന്റെ ഇടവേളകളില്‍ പലപ്പോഴായി കുത്തികുറിച്ച വരികള്‍ കവിതകള്‍ ആയി അവതരിപ്പിക്കുന്നു
സഹമുറിയന്‍മാരുമായി മാത്രം പങ്കുവച്ച വരികള്‍ പിന്നീട് FACEBOOK ലും അവിടുന്നങ്ങോട്ട് ..ഈ ബ്ലോഗേലിക്കും എത്തി എന്നതാണു സത്യം ...ബ്ലോഗ് തുടങ്ങിയിട്ടു കുറച്ചേ ആയോള്ളൂ ...എപ്പോഴും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്തത്തിനാല്‍ സമയം കിട്ടുംപോഴൊക്കെ വരുന്നു വായിക്കുന്നു ....എഴുതുന്നു
http://lalithaksharangal.blogspot.com ബ്ലോഗിലേക്കുള്ള ലിങ്ക്
കവിതയെ പറ്റി ആധികാരികമായി പറയാന്‍ എനിക്കു കഴിയില്ല എങ്കിലും മലയാളത്തിലെ പ്രസിദ്ധരായ കവികളെയും കവിതകളെയും എന്നും നെഞ്ചോട് ചെര്‍ക്കറുണ്ട് ,പ്രത്യേകിച്ചു മുരുഗന്‍ കാട്ടകടയെപ്പോലുള്ള കവികളെ ....കുരീപ്പുഴ ശ്രീകുമാറിന്റെയും ,onv യുടെയും മധുസൂദനന്‍ നായരുടെയും ഒക്കെ കവിതകള്‍ കെട്ടും വായിച്ചും ആണ് വളര്‍ന്നത്..അതുകൊണ്ടു തന്നെ അക്ഷര ജാലങ്ങള്‍ കാണിക്കാതെ എന്റെ മനസ്സിലെ ആശയങ്ങള്‍ ലളിതമായി പറയാന്‍ ശ്രമിക്കുന്നു ....എഴുത്തുകാരന്റെ മനസ്സ് ,വായനക്കാരനിലാണ് പൂര്‍ണ്ണത പ്രാപിക്കുന്നത് ...അതുകൊണ്ടു അഭിപ്രായങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്നു ..അതാണ് എഴുത്തിനുള്ള പ്രചോദനവും ....പിന്നെ ഞാന്‍ വല്ലപ്പോഴും മാത്രമേ എഴുതാരോള്ളൂജോലി സംബദ്ധമായ ബുദ്ദീമുട്ടുകള്‍ ത്തന്നെയാണ് എഴുത്തിനുള്ള വലിയ പ്രതിസന്ധി .... അതിന്റെ കുറവ് ...വരികളില്‍ ഒരുപക്ഷേ കാണാം ....അല്ലെങ്കിലും കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമമാണല്ലോ ....ഓരോ എഴുത്തും .
എന്തായാലും ..എന്റെ ബ്ലോഗ് നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .....വിലയേറിയ നിര്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് !!
എന്റെ പേര് സുനില്‍ എന്നാണ് വെട്ടം എന്റെ ഗ്രാമവും ദുബായ് പോര്‍ട്ടില്‍ (dpworld) സെക്യൂരിറ്റി വിഭാഗതില്‍ ജോലി ചെയ്യുന്നു
എന്റെ ഇമെയില്‍ വിലാസം sunivaliyil@gmail.com,
mobile 00971555358633
സ്നേഹത്തോടെ
sunilvettom
No comments:
Post a Comment